കോളനി പരിസരത്ത് പരസ്യ മദ്യപാനം നടത്തിയ ആൾ എക്സൈസ് പിടിയിൽ



പൊതുസ്ഥലത്ത് പരസ്യമദ്യപാനം നടത്തിയ മടപ്പുരച്ചാൽ സ്വദേശി എക്സൈസ് പിടിയിലായി. മണത്തണ ടൗൺ - ഗവ.ഹയർ സെക്കന്ററി സ്കൂൾ റോഡിൽ ആക്കത്താഴെ കോളനി പരിസരത്ത് വച്ച് പരസ്യ മദ്യപാനം നടത്തിയ രാമചന്ദ്രൻ (59/) ആണ് പിടിയിലായത്.

പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെ നടത്തിയ പട്രോളിങ്ങിനിടെയാണ് പരസ്യ മദ്യപാനം പിടികൂടിയത്.

 റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി.ഷാജി, കെ.ശ്രീജിത്ത്, എൻ.സി.വിഷ്ണു, എ.എം.ബിനീഷ്  എക്സൈസ് ഡ്രൈവർ എം.കെ.ഉത്തമൻ എന്നിവർ പങ്കെടുത്തു.