"ഇന്ധനവില തന്റെ നിയന്ത്രണത്തിലല്ല'; വിലവര്‍ധനവില്‍ കൈയൊഴിഞ്ഞ് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വിലവര്‍ധനയും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഇന്ധനവില വന്‍തോതില്‍ വര്‍ധിച്ചതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചകവാതക വിലയില്‍ മാറ്റമുണ്ടാവുക. ഇന്ധനവില പലപ്പോഴും ഉയരുകയോ താഴുകയോ ചെയ്യാം. അതൊന്നും തന്റെ നിയന്ത്രണത്തിലല്ലെന്നും മന്ത്രി പറഞ്ഞു.
ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില കുറഞ്ഞതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ 20 ദിവസത്തിനിടെ അഞ്ച് രൂപ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




0 Comments