യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: തൃശൂര്‍അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്ബില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപം വച്ചാണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് വെളുപ്പിന് 1.30 ഓടെ ആണ് കൊലപാതകം നടന്നത്.
അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്ബ് ഓപ്പറേറ്റര്‍ ആണ് മരിച്ച പ്രദീപ്. കണ്ണന്‍കുഴി സ്വദേശിയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിയത്. ജലനിധിക്കുള്ള പമ്ബ് അടിച്ച് വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണന്‍കുഴി പാലത്തിനോട് ചേര്‍ന്നാണ് കൊലപാതകം നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കൊലപാതകിക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.




0 Comments