ഇടുക്കി: കേരള -തമിഴ്​നാട്​ അതിര്‍ത്തി പ്രദേശത്ത്​ കാട്ടുപോത്തി​​​െന്‍റ കുത്തേറ്റ്​ ഒരാള്‍ മരിച്ചു. തോന്നിമല സ്വദേശി മാരിയപ്പനാണ്​ കൊല്ല​െപ്പട്ടത്​. വനത്തില്‍ വേട്ടക്കിറങ്ങിയ സംഘത്തിനു നേരെയാണ്​ കാട്ടുപോത്തി​​​െന്‍റ ആക്രമണമുണ്ടായത്​.

സംഘത്തി​​​െന്‍റ വെടി​േയറ്റ കാട്ടുപോത്ത്​ ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. ​േപാത്തും ചത്തെന്നാണ്​ റിപ്പോര്‍ട്ട്​.
മാരിയപ്പനൊപ്പമുണ്ടായിരുന്ന രാജാക്കാട്​ കടുക്കാസിറ്റി സ്വദേശികളായ രാജേഷ്​, സാജു എന്നിവരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.