ചെന്നൈ: കോയമ്ബത്തൂരില്‍ വീടുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ വ്യാപക പരിശോധനയില്‍ 1000 കിലോ വ്യാജ നെയ്യ് പിടിച്ചെടുത്തു. കുനിയംമുത്തൂരിന് സമീപത്തുള്ള വീടുകളില്‍ നിന്നാണ് നെയ്യ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഹംസ , ഈശ്വരി, രാജാമണി , കല, മനിഷ്‌ക , അഴകുപാണ്ഡി , രാജേശ്വരി എന്നിവര്‍ക്കെതിരെയാണ് കേസ്‌എടുത്തിരിക്കുന്നത്,

വനസ്പതിയും പാമോയിലും ചേര്‍ത്താണ് ഇവര്‍ വ്യജ നെയ്യ് നിര്‍മ്മിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇങ്ങിനെ ഉണ്ടാക്കിയ നെയ്യ് പ്ലാസ്റ്റിക് കുപ്പികളിലാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ വ്യജ നെയ്യ് വില്‍പ്പന നടത്തിവരികയായിരുന്നു. വ്യാജ നെയ് ഉപയോഗിച്ച്‌ ഉണ്ടാക്കിയ പലഹാരങ്ങള്‍ കഴിച്ച്‌ പലര്‍ക്കും ദേഹാസ്വാസ്ത്യം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.