എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനാ നടപടികള്‍ക്ക് തുടക്കം.

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനാ നടപടികള്‍ക്ക് തുടക്കം.




എയർ ഇന്ത്യയുടെ സമ്പൂർണ്ണ സ്വകാര്യവത്കരണ നടപടികൾക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ . എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും നൂറ് ശതമാനം ഓഹരികളും സംയുക്ത സംരംഭമായ എ.ഐ.എസ്.എ.ടി.എസിന്റെ 50 ശതമാനം ഓഹരികൾ വിൽക്കുന്നതിനുള്ള പ്രാഥമിക അപേക്ഷകൾ കേന്ദ്ര സർക്കാർ ക്ഷണിച്ചു. മാർച്ച് 17 നകം ഓഹരികൾ വാങ്ങാൻ ആഗ്രഹമുള്ള കമ്പനികൾ താൽപര്യപത്രം നൽകണം. യോഗ്യരായ കമ്പനികളുടെ പേരുകൾ മാർച്ച് 31 ന് പ്രസിദ്ധീകരിക്കും. 67000 കോടി രൂപ നഷ്ടത്തിലാണ് നിലവിൽ എയർ ഇന്ത്യ. ഇത് നികത്തുന്നതിന്റെ ഭാഗമായാണ് ഓഹരി വിൽക്കാനുള്ള തീരുമാനം. 2018 ൽ 76 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും വാങ്ങാൻ ആരും മുന്നോട്ട് വന്നിരുന്നില്ല.

Post a Comment

0 Comments