രണ്ടാഴ്ചക്കിടെ സ്വര്‍ണവില ഉയര്‍ന്നത് 1,440 രൂപ



രണ്ടാഴ്ചക്കിടെ സ്വര്‍ണവില ഉയര്‍ന്നത് 1,440 രൂപ

കൊച്ചി: സ്വര്‍ണവില പവന് 29,440 രൂപയായി. രണ്ടുദിവസംകൊണ്ട് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 3680 രൂപയാണ് വെള്ളിയാഴ്ചയിലെ വില.

19 ദിവസംകൊണ്ട് സ്വര്‍ണവില പവന് 1,440 രൂപയാണ് കൂടിയത്. 2019 ഡിസംബര്‍ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലവര്‍ധിക്കുകയായിരുന്നു.

ഇറാഖിലെ യുഎസ് ആക്രമണത്തെതുടര്‍ന്ന് എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് ഒരുശതമാനം(400 രുപ)ഉയര്‍ന്ന് 39,680 രൂപയായി. രണ്ടാഴ്ചക്കിടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 1,700 രൂപയുടെ വര്‍ധനവാണുണ്ടായത്.

ആഗോള വിപണിയില്‍ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. ഒരു ഔണ്‍സിന് 1,538.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയരാനിടയാക്കി.

Post a Comment

0 Comments