66ാം ദിവസം വിധി; യുവതിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്തുകൊന്ന പ്രതികള്‍ക്ക് വധശിക്ഷ

ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് അദീലബാദിലെ പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഷെയ്ക്ക് ബാബു, ഷെയ്ക്ക് ഷാബുദ്ദീന്‍, ഷെയ്ക്ക് മുര്‍ദൂം എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.

വഴിവാണിഭക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വിവാദമായ ദിശ കൊലപാതകത്തിന് മൂന്ന് ദിവസം മുമ്ബായിരുന്നു കൊലപാതകം.