ചെറുതുരുത്തി ചിത്ര വധക്കേസ്; ഭര്‍ത്താവുള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍



ചെറുതുരുത്തി ചിത്ര വധക്കേസ്; ഭര്‍ത്താവുള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ചെറുത്തുരുത്തിയില്‍ ഭാര്യയെ ഭര്‍ത്താവു വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട ചിത്രയുടെ ഭര്‍ത്താവ് മോഹനും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് ഇവരെയെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.

ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ ആണ് ചിത്രയെ ഭര്‍ത്താവ് മോഹന്‍ അമ്മയുടെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. സംഭവ ശേഷം ഇയാളും സുഹൃത്തുക്കളും നാടു വിടുകയായിരുന്നു. കോയമ്ബത്തൂര്‍ വഴി പഴനിയിലെത്തിയ ഇവര്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപെട്ടു സംസാരിക്കുന്നതിനിടെ ചിത്ര പ്രകോപനപരമായി സംസാരിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് മോഹന്‍ മൊഴി നല്‍കി. മോഹന്‍റെ സുഹൃത്തുക്കളായ രവികുമാറിനും കൃഷ്ണകുമാറിനും കൊലപാതകത്തെപ്പറ്റി പൂര്‍ണ്ണമായും അറിയില്ലെന്നാണ് പൊലീസ് കരുതുന്നത്. മോഹനൊപ്പം വീട്ടിലെത്തിയെങ്കിലും ആക്രമം നടക്കുമെന്ന് ഇവര്‍ കരുതിയിരുന്നില്ല. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഇവര്‍ സഞ്ചരിച്ച കാറും കണ്ടെടുത്തിട്ടുണ്ട്

Post a Comment

0 Comments